തിരുവനന്തപുരം: പ്രഭാവർമ്മയുടെ ”ശ്യാമമാധവം’ മികച്ച കൃതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്യാമമാധവം ഞാൻ വായിച്ച് ആസ്വദിച്ച കൃതിയാണ്. ശ്യാമമാധവത്തെക്കുറിച്ച് നിരൂപണവും എഴുതിയിട്ടുണ്ട്.
അതിൽ കൃഷ്ണനിന്ദയുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്. ഇതുസംബന്ധിച്ച് വിവാദമുണ്ടാക്കുന്നത് ശരിയല്ല. കോടതി ഇടപെടലിനെക്കുറിച്ച് തനിക്കറിയില്ല. ശ്യാമമാധവത്തിൽ ശ്രീകൃഷ്ണന്റെ സവിശേഷ ഭാവങ്ങളെയാണ് പ്രഭാവർമ ആവിഷ്കരിക്കുന്നത്.
അതൊരിക്കലും കൃഷണനിന്ദയല്ല. എത്രയോ പുരാണകഥാപാത്രങ്ങളെ പലരും പല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രഭാവർമ മഹത്തരമായ കവിതകളെഴുതിയ വ്യക്തിയാണ്. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണെന്നതുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ കവിതയോട് അസഹിഷ്ണുത കാട്ടേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.