ന്യൂഡൽഹി: സംഘപരിവാർ ആസൂത്രണത്തോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് കായികലോകത്തെ ആദ്യ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകൻ രോഹിത്ത് ശർമ്മ രംഗത്ത്
ഡൽഹിയിലെ കാഴ്ച്ചകൾ ഒട്ടും നല്ലതായി തോന്നുന്നില്ല, ഉടൻ എല്ലാം നേരെയാകുമെന്ന് കരുതാമെന്നും രോഹിത്ത് ട്വീറ്റ് ചെയ്തു. ഇതാദ്യമായാണ് ഇന്ത്യൻ ടീമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം കലാപത്തെ കുറിച്ച് സംസാരിക്കുന്നത്.
നേരത്തെ ഡൽഹി ബിജെപി എംപിയായ ഗൗതം ഗംഭീർ ഡൽഹി കലാപത്തെ അപലപിച്ചിരുന്നു. സംഭവത്തെ ദൗർഭാഗ്യകരമെന്നും ഉത്തരവാദികളായ വിദ്വേഷ പ്രസംഗികർക്കെതിരെ നടപടി എടുക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടിരുന്നു.
Not such a great sight in Delhi. Hope everything neutralises soon.
— Rohit Sharma (@ImRo45) February 26, 2020