ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് തമിഴ് സിനിമാ സംവിധായകൻ പാ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു, വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യ തലസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും ബിജെപി സർക്കാർ രാജ്യത്തെ മതമൗലികവാദത്തിലേക്ക് തിരിച്ചുവിടുകയാണെന്നും തമിഴ് നാട്ടിലും അവർ അതുതന്നെ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്വിറ്റർ വഴിയാണ് പാ രഞ്ജിത്ത് ഈ അഭിപ്രായ പ്രകടനം നടത്തിയത്. എന്നാൽ ട്വിറ്ററിലൂടെ തന്നെ രഞ്ജിത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും നൃത്ത സംവിധായികയുമായ ഗായത്രി രഘുറാം. പാ രഞ്ജിത്തിന്റെ വാക്കുകളെ രൂക്ഷമായി വിമർശിക്കുകയാണ് ഗായത്രി രഘുറാം.
മതേതരം എന്നുവച്ചാൽ എന്താണ് അർത്ഥമാകുന്നത്? ഹിന്ദുക്കൾക്ക് മാത്രമാണോ മതേതരത്വം ബാധകമായിട്ടുള്ളത്? അഴിമതി നിറഞ്ഞ ഒരു വ്യവസ്ഥിതിയെ നേരെയാക്കുകയാണ് ബിജെപി ചെയ്യുന്നത്. നിങ്ങളെപോലുള്ള പെരിയാറിസ്റ്റ് കൂലി മാമന്മാർ കാരണം തമിഴ്നാട്ടിൽ ഹിന്ദു മതം നശിപ്പിക്കപ്പെടുകയാണ്. അതേസമയം പാകിസ്ഥാൻകാരുടെ കൂലികളായ കോൺഗ്രസുകാർ ഇന്ത്യയിലെ ഹൈന്ദവരെ നശിപ്പിക്കുന്നു. നിങ്ങളാണ് മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നത്.’
പാ രഞ്ജിത്തിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഗായത്രി ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ഗായത്രി തന്റെ ട്വീറ്റിലൂടെ പെരിയാറിന്റെ പെരിയാറിനെ അപമാനിച്ചുവെന്ന് കാട്ടി തമിഴ്നാട്ടിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.