വിശാഖപട്ടണം: തെലുഗു ദേശം പാര്‍ട്ടി പ്രസിഡന്റ് എന്‍ ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍. വിമാനത്താവളത്തില്‍ വെച്ചാണ് ചന്ദ്രബാബു നായിഡുവിനെ തടങ്കലില്‍ എടുത്തത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നായിഡുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടി തടങ്കലിലെടുത്തതെന്ന് പോലീസ് പറയുന്നു.
സെക്ഷന്‍ 151 സിആര്‍പിസി പ്രകാരമാണ് നായിഡുവിനെ തടങ്കലിലെടുത്തതെന്നും വിശാഖപട്ടണം സിറ്റി കമ്മീഷണര്‍ രാജീവ് കുമാര്‍ മീന പറയുന്നു. വിമാനത്താവളത്തില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകവെ പോലീസ് പിടികൂടി വിഐപി ലോഞ്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു.