തെന്നിന്ത്യൻ നിരവധി ആരാധകർ ഉള്ള നടിയാണ് അനുഷ്ക ഷെട്ടി. അടുത്തിടെ തന്റെ വിവാഹത്തെ കുറിച്ച് അനുഷ്ക തന്നെ പ്രതികരണവും ആയി രംഗത്ത് എത്തിയിരുന്നു. വിവാഹ തീയതി ഉടനെ പ്രഖ്യാപിക്കും എന്നും അത് പ്രണയ വിവാഹം അല്ലെന്നും അനുഷ്ക പറഞ്ഞു.
എന്നാൽ അതിനിടെ അനുഷ്ക ഒരു ക്രിക്കറ്റ് താരവും ആയി പ്രണയത്തിൽ ആണെന്ന വാർത്തകൾ പുറത്തെത്തിയിരുന്നു. മുപ്പത്തിയെട്ടുകാരിയായ അനുഷ്ക ഷെട്ടി ഒരു രഞ്ജി താരവുമായി പ്രണയത്തിൽ ആണെന്ന് ആയിരുന്നു പുറത്തെത്തിയ റിപ്പോർട്ടുകൾ. നോർത്ത് ഇന്ത്യക്കാരനായ ഈ താരം സൗത്തിലെ രഞ്ജി ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
വാർത്ത പ്രചരിച്ചതോടെ ആണ് പ്രതികരണവും ആയി നടി തന്നെ രംഗത്ത് എത്തിയത്. തന്റെ വിവാഹ തീയതി ഉടൻ പ്രഖ്യാപിക്കും എന്നും എന്നൽ അത് ഒരു പ്രണയ വിവാഹം അല്ലെന്നും ആയിരുന്നു അനുഷ്ക പറഞ്ഞത്. ഹേമന്ദ് മധൂകറുടെ നിശബദ്മാണ് അനുഷ്കയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴ് നടൻ മാധവനാണ് ഈ ചിത്രത്തിൽ നായകൻ. ഏപ്രിൽ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
ബാഹുബലി ചിത്രങ്ങൾക്കു ശേഷം പ്രഭാസുമായാണ് അനുഷ്ക നിരവധി ഗോസിപ്പ് കോളങ്ങളിൽ എത്തിയിട്ടുള്ളത്. ഇരുവരും പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹം കഴിക്കും എന്നും ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഓടിലുവിൽ ഈ ഗോസിപ്പുകൾക്ക് വിരാമം ഇട്ട് തങ്ങൾ തമ്മിൽ സൗഹൃദം മാത്രമാണ് ഉള്ളതെന്ന് ഇരുവരും വിശദീകരിക്കുകയായിരുന്നു.