തമിഴ്, മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന നടിയാണ് രേഖ. പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് രേഖ. താരം ഇപ്പോൾ നടത്തിയ ഒരു അഭിമുഖം ഏറെ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. കെ ബാലചന്ദർ സംവിധാനം ചെയ്ത പുന്നഗൈ മന്നൻ എന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ അഭിമുഖത്തിന് പിന്നാലെ കമലിനെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയരുന്നത്. 2019 മെയ് മാസത്തിൽ ആണ് താരത്തിന്റെ ഈ അഭിമുഖം പുറത്ത് ഇറങ്ങിയിരുന്നെങ്കിലും ഏറെ ശ്രദ്ധ നേടിയത് ഒരു വർഷം പൂർത്തിയായ വേളയിലായിരുന്നു.
1986 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ രേഖയും കമലും തമ്മിലുള്ള ഒരു ചുംബന രംഗമുണ്ട്. എന്നാൽ തന്റെ അനുവാദം ചോദിക്കാതെയാണ് കമൽ ചുംബിച്ചതെന്ന് താരം അഭിമുഖത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. ഒരുപാട് അഭിമുഖങ്ങളിൽ താൻ ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നും രേഖ പറയുന്നു. കമിതാക്കളായാണ് ഇരുവരും ചിത്രത്തിൽ അഭിനയിച്ചത്.
വെള്ളച്ചാട്ടത്തിന് മുകളിൽനിന്ന് ചാടുന്ന രംഗത്തിലാണ് കമൽ രേഖയെ ചുംബിച്ചത്. ആ ചിത്രത്തിൽ അഭിനയിക്കുമ്ബോൾ രേഖയ്ക്ക് പതിനാറ് വയസ്സ് മാത്രമാണ് പ്രായം. തന്റെ അനുവാദം ചുംബിക്കുന്നതിന് വാങ്ങിയിരുന്നില്ലെന്ന് രേഖ പറഞ്ഞു. ഇക്കാര്യം സഹസംവിധായകനായ സുരേഷ് കൃഷ്ണയോട് വെളിപ്പെടുത്തിയപ്പേൾ ഒരിക്കലും ആ രംഗം മോശമാകില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
”തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാൽ പ്രേക്ഷകർ വിശ്വസിക്കില്ല. കെ ബാലചന്ദർ സാർ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂ”. ഒരുപാട് അവസരങ്ങൾ പുന്നഗൈ മന്നൻ തനിക്ക് തമിഴ് സിനിമ നേടി തന്നു എന്നും താരം പറഞ്ഞു. ഇതിലൂടെ ഒരു വിവാദം സ്യഷ്ടിക്കാനല്ല ഞാൻ ശ്രമിച്ചത് എന്നും യാഥാർത്ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നും രേഖ വ്യക്തമാക്കുന്നു .