മുംബൈ: ഇന്ധനം നിറച്ച ശേഷം ബാക്കി നല്‍കാത്തത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ പമ്പ് ജീവനക്കാര്‍ തല്ലിക്കൊന്നു. മുംബൈയിലെ ബൊറിവാലി സ്വദേശി റാംദുലാര്‍ സര്‍ജു യാദവിനെ(68)യാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവത്തില്‍ സിഎന്‍ജി സ്റ്റേഷനിലെ അഞ്ച് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. പ്രകൃതിവാതകം ഉപയോഗിച്ചുള്ള ഓട്ടോയാണ് റാംദുലാര്‍ ഉപയോഗിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഓട്ടോയില്‍ ഇന്ധനം നിറയ്ക്കുന്നതിനായി സിഎന്‍ജി സ്റ്റേഷനില്‍ കയറി. തുടര്‍ന്ന് 500 രൂപ നല്കി 205 രൂപയ്ക്ക് ഇന്ധനം നിറച്ചു. ബാക്കി പണമായി 295 രൂപയാണ് പമ്പ് ജീവനക്കാരനായ സന്തോഷ് യാദവ് സര്‍ജുവിന് നല്‍കിയത്.
ഇത് ചോദ്യം ചെയ്ത യദാദവിനെ ജീവനക്കാര്‍ അസഭ്യം പറയുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് യാദവിന്റെ മകന് പമ്പിലെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.