ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ മരണത്തില്‍ അനുശോചിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനുശോചനം രേഖപ്പെടുത്തി മരണപ്പെട്ട രത്തന്‍ ലാലിന്റെ ഭാര്യയ്ക്ക് കത്തയച്ചു.
ഭര്‍ത്താവിന്റെ മരണത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു. ഇന്നലെയാണ് ഡല്‍ഹി ഗോകുല്‍പുരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് രത്തന്‍ ലാല്‍ മരണപ്പെട്ടത്.
കലാപ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ പറയുന്നു. എന്നാല്‍ ഇപ്പോഴും സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി ഉയര്‍ന്നു.