കൊല്ലം; കൊല്ലം അഞ്ചലില്‍ പഴക്കടയുടമയ്ക്ക് നേരെ ആസിഡാക്രമണം. കടയ്ക്കുള്ളില്‍ ഇരിക്കുന്ന ഉസ്മാന്റെ മുഖത്തേയ്ക്ക് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഒഴിക്കുകയായിരുന്നു. ഭാര്യയും ഇയാള്‍ക്കൊപ്പം കടയില്‍ ഉള്ളപ്പോഴായിരുന്നു ആക്രമണം നടന്നത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഉസ്മാനെ നാട്ടുകാര്‍ കൂടി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമായതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി.
അതേസമയം, ആക്രമണത്തിന് പിന്നില്‍ ഭാര്യയുടെ വീട്ടുകാരാണെന്ന് ഉസ്മാന് മൊഴി നല്കി. ഭാര്യയുടെ പിതാവും ബന്ധുക്കളുമാണ് ആക്രമണം നടത്തിയതെന്ന് ഉസ്മാന് പറയുന്നു. ഇവര്‍ക്കെതിരെ മുന്‍പ് പലതവണ പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും എടുത്തില്ലെന്ന് ഉസ്മാന് ആരോപിച്ചു. സംഭവത്തില്‍ അഞ്ചല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണിനുള്ളില്‍ ആസിഡ് വീണതാണ് ആശങ്കയ്ക്ക് വഴിവെച്ചിട്ടുള്ളത്.