ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നൃത്ത സഹ സംവിധായകന് ചന്ദ്രന്(60),സംവിധാന സഹായികളായ മധു(29), കൃഷ്ണ(34) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് ഗുരുതരമായി പരിക്കറ്റു.
കമലഹാസന്റെ ‘ഇന്ത്യന്‍ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അപകടമുണ്ടായത്. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു.
ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീഴുകയായിരുന്നു. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടസ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവ സമയത്ത് സെറ്റിലുണ്ടായിരുന്ന നടന് കമല്ഹാസന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു.