വയനാട്: റേഷന്‍ കടയില്‍ നിന്ന് ധാന്യച്ചാക്കുകള്‍ മോഷണം പോയെന്ന വ്യാജ പരാതി നല്കിയ റേഷന്‍ കടയുടമയെ പോലീസ് അറസ്റ്റു ചെയ്തു. വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് വെള്ളമുണ്ടയിലാണ് സംഭവം. റേഷന്‍ കടയില്‍ നിന്ന് 250 ചാക്ക് ധാന്യം മോഷണം പോയെന്നായിരുന്നു പരാതി. മൊതക്കര സ്വദേശി അഷറഫാണ് പരാതി നല്‍കിയത്.
എന്നാല്‍ പോലീസ് അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഇയാളെ മാനന്തവാടി കോടതിയില്‍ ഉടന്‍ ഹാജരാക്കും.