തിരുവനന്തപുരം: ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. അതെസമയം വാവ സുരേഷ് ഇപ്പോഴും ഐസിയുവില്‍ തന്നെ തുടരുകയാണ്. വാര്‍ഡിലേക്ക് മാറ്റിയിട്ടില്ല. നാളെയോട് കൂടി മാത്രമേ വാര്‍ഡിലേക്ക് മാറ്റൂ എന്നാണ് സൂചന. ആരോഗ്യസ്ഥിതിയില്‍ മികച്ച പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിശദീകരണം.
കഴിഞ്ഞ പതിമൂന്നാം തീയതിയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയ്യില്‍ കടിയേറ്റത്.
കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷ എടുത്ത് ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കടിയേറ്റട്ട് ഉച്ച കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.