പാരീസ്: ഏഷ്യക്ക് പുറത്ത് റിപ്പോര്‍ട്ട് ആദ്യ കൊറോണ മരണം സ്ഥിരീകിച്ചു. കൊറോണ വൈറസ് (കോവിഡ്19) ബാധയില്‍ ഫ്രാന്‍സിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊറോണ മരണമാണിത്.
കൊറോണ വൈറസ് ബാധയേറ്റ് ചൈനീസ് ടൂറിസ്റ്റായ എണ്‍പതുകാരനാണ് മരിച്ചത്. ഫ്രഞ്ച് ആരോഗ്യ മന്ത്രിയായ ആഗ്നസ് ബുസിനാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി അവസാനം മുതല്‍ പാരീസിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു എണ്പതുകാരന്. എന്നാല്‍ വെള്ളിയാഴ്ചയോടെ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നുവെന്ന് ആഗ്നസ് വ്യക്തമാക്കി. വൈറസ് സ്ഥിരീകരിച്ച ആറ് പേര് കൂടി ഫ്രാന്‍സില്‍ ചികിത്സയിലുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനില്‍ ഇന്നലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് പുറമേ ഫിലിപ്പിന്‍സ്, ഹോങ്കോങ്ങ്, ജപ്പാന് എന്നീ രാജ്യങ്ങളിലാണ് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കണക്കുകല് പ്രകാരം ചൈനയില്‍ മാത്രം ഇതുവരെ 1523 പേര് മരണപ്പെട്ടു. 66,492 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പിന്‍സ്, ഹോങ്കോങ്, ജപ്പാന് എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതവും മരിച്ചു.