ന്യൂഡല്‍ഹി : കേരളത്തിന് പുറമേ രണ്ട് സംസ്ഥാനങ്ങളില്‍ കൂടെ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നേതൃത്വം. മധ്യപ്രദേശിലും സിക്കിമിലുമാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്.
മധ്യപ്രദേശില്‍ വിഷ്ണു ദത്ത് ശര്മ്മയയെയാണ് പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഖജുരാഹോയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് വിഷ്ണു ദത്ത് ശര്‍മ്മ.1986 ല്‍ വിദ്യാര്‍ത്ഥി പരിഷദിലൂടെയാണ് വിഷ്ണുദത്ത് ശര്‍മ്മ സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷനായിരുന്ന രാകേഷ് സിങ്ങിനെ മാറ്റിയാണ് വിഷ്ണു ദത്ത് ശര്‍മ്മയെ നിയമിച്ചത്. മധ്യപ്രദേശിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റ പശ്ചാത്തലത്തിലാണ് രാകേഷ് സിങിനെ മാറ്റിയത്.
സിക്കിമില്‍ ദാല്‍ ബഹാദൂര്‍ ചൗഹാനെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചത്. കേരളത്തില്‍ കെ സുരേന്ദ്രനാണ് ബിജെപി അധ്യക്ഷന്‍. ബിജെപി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നഡ്ഡയാണ് പ്രസിഡന്റുമാരെ നിയമിച്ചത്.