തിരുവനന്തപുരം: ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ടും ജാതിയുടെയും മതത്തിന്റെയും മറ്റ് വേര്തിരിവുകളുടെയും പേരില്‍ സ്വപ്നം കണ്ട ജീവിതം സ്വന്തമാക്കാന്‍ കഴിയാത്ത കമിതാക്കള്‍ ഏറേയാണ്. ആശിച്ചതിനെ സ്വന്തമാക്കാന്‍ കഴിയാതെ, മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളില്‍ കുടുങ്ങി ഇവരുടെ ജീവിതം നശിക്കുകയാണ്. പ്രായപൂര്‍ത്തിയായ രണ്ട് പേരെ ഇത്തരം കാരണങ്ങള്‍ പറഞ്ഞ് അകറ്റാനുള്ള ശ്രമം നടത്തിയാല്‍ അതിനെ എങ്ങനെ മറികടക്കാം എന്ന് വിശദമാക്കുന്ന വീഡിയോ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കേരള ഹൈക്കോടതി അഭിഭാഷകനായ മുഹമ്മദ് ഇബ്രാഹിം അബ്ദുള്‍ സമദ് പ്രണയദിനത്തില്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്. പ്രണയിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചാണ് അദ്ദേഹം വീഡിയോയിലൂടെ വിശദമാക്കുന്നത്.