എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന് കടമറ്റത്ത് കത്തനാരുടെ കഥപറയുന്ന ജയസൂര്യ ചിത്രം കത്തനാരുടെ ലോഞ്ച് ടീസര്‍ പുറത്തിറങ്ങി. ത്രിഡിയില്‍ ഒരുങ്ങുന്ന സിനിമയുടെ അനിമേറ്റഡ് ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രമ്യ നമ്പീശന്റെ ശബ്ദമാണ് ലോഞ്ച് ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിന്റെ സംവിധായകന് റോജിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്. രാമാനന്ദ് ആണ്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം ഒരു ഫാന്റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാകും. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ പ്രോജക്ട് ആയ കത്തനാര് തികഞ്ഞ സാങ്കേതിക തികവിലാകും ഒരുങ്ങുക.