തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും നിയമ സംവിധാനത്തെ തകര്‍ത്തുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. രണ്ട് പേരും തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ല. രണ്ട് പേരും രാജിവെക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന് മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെ രംഗത്തെത്തിയത്.
25 തോക്കുകള്‍ നഷ്ടപ്പെട്ട സംഭവം ഗുരുതരം സുരക്ഷാവീഴ്ചയാണ്. ഇത്രയും വലിയ വീഴ്ച ഇതാദ്യമാണ്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ഉത്തര്വാദികള്ക്കെതിരെ നടപടിയെടുക്കണം.മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണം.ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.
ബഹ്റയെ ഡിജിപിയാക്കിയത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയാണയിലാണ്. കേന്ദ്രം മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.