ടൊവീനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഫോറന്‍സിക് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 2 മിനിറ്റ് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സീരിയല്‍ കൊലപാതകങ്ങളും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രം പറയുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ടൊവീനോ എത്തുന്നത്.
ക്രൈം ത്രില്ലര്‍ കാറ്റഗറിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്നാണ്. സംവിധായകരായ അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെവന്ത് ഡേയുടെ തിരക്കഥ എഴുതിയത് അഖില്‍ പോള്‍ ആയിരുന്നു.
മംമ്ത മോഹന്‍ ദാസാണ് ചിത്രത്തിലെ നായിക. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മംമ്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ജെയ്ക്സ് ബിജോയ് ആണ് സംഗീതം. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.