ഷാമില്‍ : മദ്യപാനം തടയാന്‍ ശ്രമിച്ചതിന് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷാമിലിലാണ് ഈ ദാരുണ സംഭവം നടന്നത്. പൂജ എന്ന മുപ്പത്തിയഞ്ചുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ശ്രാവണ്‍ കുമാറിനെ താനെ ഭവന് പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തരേന്ത്യയിലെ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ രക്ഷയ്ക്കും ആയുസിനും വേണ്ടി കര്‍വ ചൗത്ത് എന്ന വ്രതം അനുഷ്ഠിക്കാറുണ്ട്. പൂജയും ഈ വ്രതം എടുത്തിരുന്നു. സൂര്യേദയം മുതല്‍ ചന്ദ്രോദയം വരെയാണ് ഇത് എടുക്കേണ്ടത്.
വിശേഷ ദിവസമായ കര്‍വ ചൗത്തിന്റെ അന്ന് ഭര്‍ത്താവ് വീട്ടിലിരുന്ന് മദ്യപിക്കുന്നത് കണ്ട പൂജ ഇത് വിലക്കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ മദ്യ ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പതിമൂന്ന് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മൂന്ന് മക്കളാണ് ഇവര്‍ക്ക്.