കൊല്ലം: പണത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചു മൂടി. ചെമ്മാമുക്ക് നീതി നഗറില്‍ സാവിത്രി അമ്മയെയാണ് മകന് ദാരുണമായി കൊലപ്പെടുത്തിയത്. രണ്ടര ലക്ഷം രൂപയ്ക്ക് വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടായിരുന്നു ക്രൂരത. പലപ്പോഴും ക്രൂരമായി മര്‍ദ്ദിക്കാറുമുണ്ടായിരുന്നു.
സംഭവത്തില്‍ സാവിത്രിയമ്മയുടെ മകന് സുനിലിനെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലെ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന സുനിലിന്റെ സുഹൃത്ത് കുട്ടന് ഒളിവിലാണ്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സെപ്റ്റംബര്‍ 5നാണ് സാവിത്രിയമ്മയെ കാണാതാകുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 12നാണ് സാവിത്രിയമ്മയുടെ മകള്‍ പോലീസില്‍ പരാതി നല്‍കുന്നത്. മറ്റൊരു കൊലപാതകക്കേസില്‍ പ്രതിയായ സുനിലിനെ ചോദ്യം ചെയ്തതിലൂടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.