കൊച്ചി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതില്‍ പിന്നെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. ഇപ്പോള്‍ കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്.
രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവര്‍ രാജ്യദ്രോഹികളാണ്. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കൊച്ചിയില്‍ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഏര്‍പ്പെടുത്തിയ പരിപാടിയില്‍ സംസാരിമ്പോഴായിരുന്നു അദ്ദേഹം വിമര്‍ശനം തൊടുത്തത്. ജമ്മു കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവെച്ചത്.