രാജാക്കാട്: ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. തമിഴ്നാട്-കേരള അതിര്‍ത്തിയിലാണ് ഈ ദാരുണ സംഭവം നടന്നത്. ബോഡിമെട്ട് സ്വദേശി ബാബു(45)വാണു മരിച്ചത്. അതിര്‍ത്തിയിലെ മുന്തലില് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം നടന്നത്. കൂട്ടം ചേര്‍ന്ന് എത്തിയ നാട്ടുകാര്‍ ബാബുവിനെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം റോഡില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.
ഇതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് റോഡില്‍ മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ഇയാളെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം ബാബു മോഷണക്കേസുകളില്‍ പ്രതിയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇടുക്കി, തേനി സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷ മോഷ്ടിച്ചതിനും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ബാബുവിന്റെ പേരില്‍ കേസുണ്ടെന്നും പോലീസ് പറഞ്ഞു. ബോഡിനായ്ക്കന്നൂര്‍ ഡിവൈഎസ്പി ഈശ്വരന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ മോഷ്ടിച്ചതിനും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ബാബുവിന്റെ പേരില്‍ കേസുണ്ടെന്നു പോലീസ് പറഞ്ഞു.