അഞ്ചല്‍: മിഠായി വാങ്ങാന്‍ കടയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ തഴമേല്‍ കല്ലുവെട്ടാംകുഴി വീട്ടില്‍ മോഹനനെ ആണ് അറസ്റ്റ് ചെയ്തത്.
സ്കൂളിന് സമീപം കട നടത്തുന്ന ഇയാള്‍ മിഠായി വാങ്ങിക്കാനായി കടയില്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് അഞ്ചല്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.