ചിയാപാസ്: അധികാരത്തിലേറുന്നതിനായി നല്കിയ വാക്ക് പാലിക്കാത്തതില്‍ പ്രകോപിതരായി ഒരു കൂട്ടം കര്‍ഷകര്‍. ഓടുന്ന ട്രക്കില്‍ മേയറെ കെട്ടിവലിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മെക്സിക്കോയിലെ ലാസ് മാര്‍ഗരിറ്റസ് മുനിസിപ്പാലിറ്റി മേയര്‍ ജോര്‍ജ് ലൂയിസ് എസ്കാന്‍ഡന്‍ ഹെര്‍ണാണ്ടസിനെയാണ് കര്‍ഷകര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തത്.
UNA SU ARRASTRADA. Alcalde de #LasMargaritas, Jorge Luis Escandón Hernández, es sujetado a una camioneta que lo arrastra en pleno parque central, luego de haber sido secuestrado de la propia alcaldía #Chiapas #VideoViral pic.twitter.com/ptdP7g2w92
— Tinta Fresca Chiapas (@tinta_fresca) October 8, 2019
മുനിസിപ്പാലിറ്റിയില്‍ നിന്നും ഇദ്ദേഹത്തെ പിടിച്ചുവലിച്ചുകൊണ്ടുപോകാനുള്ള ശ്രമം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തി. എന്നാല്‍ അതെല്ലാം തന്നെ വിഫലമായി. സാന്റാ റിറ്റ എന്ന നഗരത്തിലെ പ്രധാന വീഥിയിലൂടെയാണ് ജോര്‍ജ്ജിനെ ട്രക്കിന് പിന്നില്‍ കെട്ടിയിട്ട് വലിച്ചത്. സംഭവം തടയാന്‍ പോലീസ് ആവുന്നതും ശ്രമം നടത്തി. എന്നാല്‍ അത് കലാശിച്ചത് സംഘര്‍ഷത്തില്‍ ആയിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മേയറെ ആക്രമിച്ച കേസില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെ്തതായി അറിയിച്ചു.
മേയറുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിട്ടുണ്ട്. ചിയാപാസ് എന്നത് മെക്സിക്കോയിലെ ഏറ്റവും ദാരിദ്ര്യമുള്ള പ്രദേശമാണ്. 77 ശതമാനം പേരും പട്ടിണി പാവങ്ങളായ സംസ്ഥാനത്ത് ലാസ് മാര്‍ഗരിറ്റസ് നഗരത്തിലെ പ്രധാന ആവശ്യമാണ് റോഡ്. 2018 ല്‍ റോഡ് ആവശ്യവുമായി ബന്ധപ്പെട്ട് അന്നത്തെ മേയര്‍ ജോസ് ഡൊമിംഗോ വാസ്ക്വെസ് ലോപസിനെ കാണാന്‍ കര്‍ഷകര്‍ ചെന്നെങ്കിലും ഇദ്ദേഹം ഇവിടെ ഇല്ലായിരുന്നു. ഇതില്‍ പ്രകോപിതരായ 200 ഓളം വരുന്ന കര്‍ഷകര്‍ 24 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടവിലാക്കിയിരുന്നു. ഇതിന് ശേഷം അധികാരത്തില്‍ വന്ന ജോര്‍ജും റോഡ് നിര്‍മ്മിക്കാതെ ഇരുന്നതാണ് ഇപ്പോള്‍ പ്രകോപനം സൃഷ്ടിച്ചത്.
#Enterate Circula en redes video en el que pobladores del ejido Santa Rita en el municipio de #LasMargaritas, #Chiapas, suben en una camioneta al alcalde Jorge Luis Escandón Hernández. Los motivos es porque no ha cumplido lo prometido en campaña. pic.twitter.com/Yywx2exGAC
— Tabasco Al Minuto (@Tabalminutomx) October 8, 2019