മുസാഫര്‍നഗര്‍: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കുപ്പത്തൊട്ടിയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനടുത്തുള്ള മാക്കി ഗ്രാമത്തിലാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കുപ്പത്തൊട്ടിയില്‍ കണ്ടെത്തിയത്. ഇതുവഴി പോയ നാട്ടുക്കാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. അതേസമയം കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായുള്ള തെരച്ചിലും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ആകാമെന്ന സംശയത്തിലാണ് പോലീസ്. ഇതിന് കാരണം മാക്കിക്ക് അടുത്തുള്ള ഷാംലി ഗ്രാമത്തില്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബനാത് നഗരത്തിലെ പാടത്താണ് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ കുഞ്ഞിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.