നാഗര്‍കോവില്‍: യാത്രക്കിടെ ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിന് ബസ് കണ്ടക്ടറെ പോലീസുകാര്‍ തല്ലി ചതച്ചു. തമിഴ്നാട് നാഗര്‍കോവിലാണ് പോലീസുകാര്‍ സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ബസിലെ സഹയാത്രികന് പകര്‍ത്തിയിരുന്നു.
തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസിന്റെ ക്രൂരത പുറംലോകമറിഞ്ഞത്. തിരുന്നല്‍വേലി ബസ് സ്റ്റാഡില്‍ നിന്ന് നാഗര്‍കോവിലേക്ക് പോകുന്ന ബസിലാണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. നാഗര്‍കോവിലേക്ക് പോകുന്ന പോലീസുകാര്‍ യാത്ര പാസ് കാണിക്കാന്‍ തയ്യാറാകാത്തിനെ തുടര്‍ന്ന് കണ്ടക്ടര്‍ രമേശ് ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ പ്രകോപിതനായ പോലീസുകാര്‍ കണ്ടക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ കണ്ടക്ടറ് പോലീസുകാരോട് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളും കാണാം. സംഭവം വൈറലായതോടെ നാഗര്‍കോവില്‍ എസ്പി അരുണ്‍ ശക്തികുമാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു.
തുടര്‍ന്ന് പോലീസുകാരായ മഹേഷിനെയും തമിലരശനെയും രാത്രി തന്നെ സസ്പെന്റ് ചെയ്തു. ശേഷം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇരുവരെയും രാവിലെ അറസ്റ്റ്ുചെയ്തു സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.