പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് മേഖലയിലാണ് പാക് ഭീകരര്‍ നുഴഞ്ഞുകയറാനായി വെടിവെയ്പ്പ് നടത്തുന്നത്. സംഭവത്തില്‍ സൈന്യം തിരിച്ചടി നടത്തുന്നുണ്ട്. പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍, കിരനി സെക്ടറുകളിലാണ് പാക് ഭീകരര്‍ പാകിസ്താന് സൈന്യത്തിന്റെ സഹായത്തോടെ അതിര്‍ത്തി നിയമലംഘനം നടത്തുന്നത്.
ഇന്ന് രാവിലെ 7.45നാണ് സംഭവം. പാകിസ്താന്റെ ഭാഗത്തുനിന്ന് കനത്ത ഷെല്ലാക്രമണവും റോക്കറ്റാക്രമണവും ഉണ്ടായി. ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത് ജമ്മുകാശ്മീരിലെത്തിയതിനെതിരെയുള്ള പ്രതിഷേധവും ആക്രമണത്തിന് പിന്നിലുള്ളതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.