വാഷിങ്ടണ്‍: അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമലയിടിഞ്ഞ് കടലില്‍ പതിച്ചതായി കണ്ടെത്തല്‍. 610 ചതുരശ്ര മൈല്‍ (1582 സ്ക്വയര്‍ കിമീ) വലിപ്പമുള്ള മഞ്ഞുമലയാണ് തകര്‍ന്ന് കടലില്‍ പതിച്ചത്. അമേരി എന്ന പേരുള്ള മഞ്ഞുതിട്ടയില്‍ നിന്നാണ് ഡി28 എന്ന മഞ്ഞുമല അടര്‍ന്നു വീണത്.
സെപ്തംബര്‍ 24, 25 ദിവസങ്ങളിലായാണ് ഈ പ്രതിഭാസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും സാറ്റലൈറ്റുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
അടര്‍ന്നുവീണ മഞ്ഞുപാളിയില്‍ 31500 കോടി ടണ്‍ ഐസുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞ ഹെലന് അമാന്‍ഡ ഫ്രിക്കര്‍ പറഞ്ഞു. മഞ്ഞുവീഴ്ചമൂലം വിസ്തീര്‍ണം കൂടുന്ന ഇവയ്ക്ക് പഴയസ്ഥിതിയിലെത്താനായി ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റാറുണ്ട്. എന്നാല്‍ ഈ പ്രതിഭാസം തികച്ചും സാധാരാണമാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ പക്ഷം.