ഖസക്കിസ്ഥാന്‍; ചാര്‍ജ്ജിലിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം. ഫോണ്‍ ചാര്‍ജിലിട്ട ശേഷം പാട്ട് വച്ച് ഉറങ്ങിയതാണ് സംഭവം. ചാര്‍ജ് കുറവായിരുന്നതിനാല്‍ ഫോണ്‍ ചാര്‍ജില്‍ കുത്തിയ ശേഷം തലയിണയ്ക്കടുത്തായി വച്ചു.
രാത്രി ഏറെയായിട്ടും ഫോണ്‍ ചാര്‍ജില്‍ നിന്ന് മാറ്റിയിരുന്നില്ല. അങ്ങനെ അമിതമായി ചൂടായ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഒറ്റയ്ക്കൊരു മുറിയില്‍ കിടന്നിരുന്നതിനാല്‍ തന്നെ പെണ്‍കുട്ടിക്ക് പറ്റിയ അപകടത്തെപ്പറ്റി വീട്ടിലെ മറ്റാരും അറിഞ്ഞില്ല.
രാവിലെ മകളെ ഉണര്‍ത്താനായി വന്നുനോക്കിയ അമ്മയാണ് അവളെ അനക്കമറ്റ നിലയില്‍ കണ്ടത്. അടുത്തുതന്നെ പൊട്ടിത്തെറിച്ചത് പോലെ അവളുടെ സ്മാര്‍ട്ട്ഫോണും കിടക്കുന്നു. അവര്‍ ഉടന്‍ തന്നെ മറ്റുള്ളവരുടെ സഹായത്തോടെ മകളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തലക്കേറ്റ പരിക്കാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.