മുംബൈ: ബാര്‍ ഡാന്‍സര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി ബിജെപി എംഎല്‍എ രംഗത്ത്. മഹാരാഷ്ട്ര ബിജെപി എംഎല്‍എ സഞ്ജയ് പുരമാണുവാണ് പോലീസില്‍ പരാതി നല്‍കിയത്. ഗോണ്ഡയിലെ ആംഗാവ്-ദേവ്രി എംഎല്‍എയാണു സഞ്ജയ്.
ബാര്‍ ഡാന്‍സറായ യുവതിക്കൊപ്പം എംഎല്‍എ നൃത്തം ചെയ്യുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ വീഡിയോ കൃത്രിമമാണെന്നും എതിരാളികളുടെ സൃഷ്ടിയാണെന്നാണുമാണ് എംഎല്‍എയുടെ ആരോപണം.
തന്നെ വ്യക്തിഹത്യ നടത്താനാണു ശ്രമമെന്നും എംഎല്‍എ ആരോപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന വീഡിയോ ബിജെപി നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.