ന്യൂഡല്‍ഹി: പഞ്ചാബ്-പാകിസ്താന് അതിര്‍ത്തിയില്‍ ആയുധക്കടത്ത്. അതിര്‍ത്തിയില്‍ നിന്നും കൂടുതല്‍ ഡ്രോണുകള്‍ കണ്ടെത്തി. പാകിസ്താനില്‍ നിന്നും ആയുധം കടത്തിയെന്ന് സംശയിക്കുന്ന ഡ്രോണുകളാണ് കണ്ടെത്തിയിരിക്കുന്നത്.
അമൃത്സറില് നിന്ന് രണ്ട് ഡ്രോണുകള്‍ കൂടി കണ്ടെത്തിയെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. അഞ്ച് മുതല്‍ 10 കിലോ വരെ ഭാരം വഹിക്കാവുന്ന ഡ്രോണുകളാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമെന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ അഠാരിയില്‍ നിന്ന് ഒരു ഡ്രോണ്‍ കണ്ടെത്തിയിരുന്നു. പാകിസ്താനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചില്‍ ഡ്രോണ്‍ കണ്ടെത്തുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് 80 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്‍ കടത്തിയിരുന്നു. ചൈനീസ് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ആയുധക്കടത്ത്.