ന്യൂയോര്‍ക്ക്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വിമാനം അടിയന്തരമായി ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി. യുഎന്‍ പൊതുസമ്മേളനത്തിന് ശേഷം ഇമ്രാന് ഖാനും സംഘവും പാകിസ്താനിലേക്ക് മടങ്ങുകയായിരുന്നു.
ഇമ്രാന് ഖാനും സംഘവും ന്യൂയോര്‍ക്കില്‍ തുടരുകയാണ്. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു കഴിഞ്ഞാലുടന്‍ മടക്ക യാത്ര ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഴാഴ്ച നീണ്ട അമേരിക്ക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇമ്രാന്ഖാന്.