റിയാദ്: വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിച്ച് സൗദി അറേബ്യയുടെ പുതിയ തീരുമാനം. എണ്ണവ്യാപാരത്തിനു പുറമേ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സൗദിയുടെ പുതിയ തീരുമാനം.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ നീക്കം. എണ്ണയില്ലാതാകുന്ന കാലഘട്ടം മുന്നില്‍ കണ്ട് അറബ് സമ്പദ്വ്യവസ്ഥയെ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കാന്‍ തീരുമാനമായിരിക്കുന്നത്.
അതേസമയം, സൗദി അറേബ്യ അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്കായി വാതില്‍ തുറക്കുന്നത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിമിഷമാണ്. സൗദിയിലെ അഞ്ച് യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങള്‍ക്കൊപ്പം പ്രാദേശിക സംസ്കാരവും ഊര്‍ജ്ജസ്വലവും ആശ്വാസകരവുമായ പ്രകൃതി സൗന്ദര്യവും കണ്ട് സന്ദര്‍ശകര്‍ തീര്‍ച്ച യായും ആശ്ചര്യപ്പെടും. ടൂറിസം മേധാവി അഹമ്മദ് അല്‍ ഖത്തീബ് പ്രസ്താവനയിലൂടെ പറഞ്ഞു.