ഇസ്ലാമാബാദ്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പാകിസ്താന് സര്‍വകലാശാല. പാകിസ്താനില്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവശ്യയിലെ ബച്ചാഖാന് സര്‍വകലാശാലയാണ് ഇത്തരത്തില്‍ പുതിയ ഉത്തരവിട്ടത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു നടക്കുന്നത് ഇസ്ലാം വിരുദ്ധ പ്രവര്‍ത്തിയായതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് സര്‍വകലാശാലയുടെ വിചിത്ര വിശദീകരണം.
സര്‍വകലാശാലയില്‍ ഇസ്ലാമിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും ഇതില്‍ നിന്നും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിയമം ലംഘിച്ചാല്‍ കനത്ത പിഴ ഇടാക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, സംഭവം പുറംലോകമറിഞ്ഞതോടെ സര്‍ക്കുലറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേര് സര്‍ക്കുലറിന് അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നതോടെ വിഷയത്തില്‍ ചേരി തിരിഞ്ഞ് പോര് ആരംഭിച്ചിട്ടുണ്ട്.