പഞ്ചാബ്: പഞ്ചാബില്‍ വീണ്ടും പാകിസ്താന് ഡ്രോണ്‍ പിടിച്ചെടുത്തു. മഹാവ ഗ്രാമത്തില്‍ നിന്നാണ് ഡ്രോണ്‍ പോലീസ് പിടിച്ചെടുത്തത്. ആയുധങ്ങള്‍ എത്തിച്ച പാക് ഡ്രോണുകളില്‍ ഒന്നാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്.
പഞ്ചാബ് അതിര്‍ത്തിയില്‍ ആയുധങ്ങള്‍ ഇറക്കിയതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കഴിഞ്ഞ ദിവസം പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മഹാവ ഗ്രാമത്തില്‍ തെരച്ചില്‍ നടത്തിയത്.
ഇവര്‍ പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും മാരാകയുധങ്ങളും കള്ളനോട്ടുകളുമായെത്തിയ ഡ്രോണുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
തരണ്‍ ജില്ലയില്‍ ആയുധങ്ങളും കള്ളനോട്ടും എത്തിച്ചിരുന്ന ഡ്രോണാണ് പിടിച്ചെടുത്തത്. മറ്റൊരു ഡ്രോണ്‍ പകുതി കത്തിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കനത്ത സുരക്ഷയാണ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുക്കുന്നത്.