ന്യൂഡല്‍ഹി: പാകിസ്താന്റെ സൈനിക അഭ്യാസം നിരീക്ഷിക്കാന്‍ പശ്ചിമ തീരത്ത് യുദ്ധകപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ. പശ്ചിമ തീരത്താകെ അതീവ ജാഗ്രതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള സൈനിക അഭ്യാസത്തിനാണ് പാകിസ്താന് അറേബ്യന്‍ സമുദ്രത്തില്‍ തയ്യാറെടുക്കുന്നത്. അതേസമയം, പാകിസ്താന്റെ ഈ നീക്കം ഇന്ത്യ സംശയത്തോടെയാണ് നോക്കി കാണുന്നത്. ഈ സാഹചര്യത്തിലാണ് യുദ്ധകപ്പലുകള്‍, മുങ്ങികപ്പലുകള്‍ എന്നിവ വിന്യസിപ്പിച്ച് പാകിസ്താന്റെ അഭ്യാസം നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. കൂടാതെ നാവികസേനയുടെ പട്രോളിംഗ് വിമാനങ്ങളും നിരീക്ഷണത്തിന് ഉപയോഗിക്കും.
ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യാ – പാക് ഏറ്റുമുട്ടല്‍ നാളെ നടക്കാനിരിക്കെയാണ് പശ്ചിമതീരത്തെ ഈ സേനാവിന്യാസം.