വെല്ലൂര്‍: വെല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ 50 കാരന് അറസ്റ്റില്‍. തിരുപട്ടൂര്‍ സ്വദേശി ജോണ്‍ ബാഷയെയാണ് തിരുപട്ടൂര്‍ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. ബാഷയെക്ക് അഞ്ച് ഭാര്യമാരുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇവയില്‍ രണ്ടു കുട്ടികള്‍ക്കൊപ്പം അഞ്ചാം ഭാര്യയോടൊപ്പമാണ് ബാഷ താമസിച്ചിരുന്നത്.
അടുത്തിടെ ജോലിക്കായി കൂലിപ്പണിക്കാരനായ ഇയാള്‍ ഭാര്യയെ വിദേശത്തേക്ക് അയച്ചിരുന്നു. ഇയാള്‍ പണികഴിഞ്ഞു വരുന്നത് വരെ കുട്ടികള്‍ അമ്മയുടെ സഹോദരിയുടെ വീട്ടിലാണ് നിന്നിരുന്നത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ആറു വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതിനെ തുടര്‍ന്നുള്ള വേദനയില്‍ പെണ്‍കുട്ടി മാതൃ സഹോദരിയെ വിവരമറിയിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയെ തിരുപട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശേഷം മാതൃ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ബാഷയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.