വയനാട്: വയനാട്ടില്‍ ലഹരി ഗുളികകളുമായി രണ്ടു പേര് പിടിയില്‍. റെമീസ് പി കെ, ജുറൈജ് പി സി എന്നിവരെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം മുത്തങ്ങ ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകളുമായി യുവാക്കളെ പിടികൂടിയത്. മൈസൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയിലാണ് 145 ലഹരി മരുന്നുകളുമായി ഇവര്‍ എക്സൈസ് സംഘത്തിന്റെ പിടിയാലായത്.
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി എമ്മിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് വിശുദ്ധിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓണക്കാലമായതോടെ കേരളത്തിലേക്ക് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുകള്‍ കടത്തുന്നത് തടയിടാനായാണ് അതിര്‍ത്തികളില്‍ എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്.
ഓണം സീസണില്‍ സംസ്ഥാനത്തേക്ക് വ്യാജമദ്യത്തിന്റെയും വിവിധ ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിക്കാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തികളിലടക്കം പരിശോധന ശക്തമാക്കിയത്.