കൊല്ലം: കൊല്ലത്ത് ഓണാഘോഷത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. കരുണാഗപ്പള്ളി സ്വദേശി സുജിത്താണ് മരിച്ചത്. കൊല്ലം ഓച്ചിറയില്‍ കഴിഞ്ഞ രാത്രിയാലായിരുന്നു സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി ഓച്ചിറ കഴുവേലി മുക്കിന് സമീപം ചിലര്‍ രാത്രിയില്‍ പടക്കം പൊട്ടിച്ചിരുന്നു.
ഇത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായതോടെ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് തര്‍ക്കം പരിഹരിക്കാനെത്തിയ സുജിത്തിന്റെ നെഞ്ചില്‍ ഒരാള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു.