ചെന്നൈ: ചെന്നൈയില്‍ മൂന്ന് വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ പുഴലിലാണ് സംഭവം. കിട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ ഭവാനിയും രണ്ടാനച്ഛന് ആസിഫിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. നാലു വര്‍ഷം മുമ്പാണ് രമേഷുമായി ഭവാനിയുടെ ആദ്യ വിവാഹം. ഈ ബന്ധത്തില്‍ മരിച്ച മൂന്ന് വയസുകാരി കൂടാടെ ഒരു വയസുള്ള ഒരു ആണ്‍കുട്ടിയുമുണ്ട്.
നാലു മാസം മുമ്പ് ഭവാനി രമേശനുമായി ബന്ധം പിരിഞ്ഞ് ആസിഫിനെ വിവാഹം കഴിക്കുകയായിരുന്നു. മക്കള്‍ യുവതിക്കും രണ്ടാനച്ഛനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച പരിക്കുകളോടെ ഭവാനിയും ആസിഫും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മേശയില്‍ നിന്ന് താഴെ വീണതാണെന്നാണ് ഇരുവരും ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കുട്ടി മരിച്ചതായി കണ്ടെത്തി തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ക്ക് നല്കി.
അതേസമയം കുട്ടിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച യുവതിയുടെ ആദ്യ ഭര്‍ത്താവ് രമേശ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. മര്‍ദ്ദനമേറ്റാണ് കുട്ടിമരിച്ചതെന്നാണ് സൂചന, കുട്ടി പീഡനത്തിനിരയായിട്ടുണ്ടോ എന്ന് സംശയവുമുണ്ട്.