കോടതി സമക്ഷം ബാലന് വക്കീല്‍ കണ്ടവര്‍ നേഹയെയും മറന്നു കാണില്ല. സോഷ്യല്‍മീഡിയ ഏറ്റെടുത്ത ബാബുവേട്ട എന്ന ഗാനത്തില്‍ മികച്ച പ്രകടനമാണ് നേഹ കാഴ്ചവെച്ചത്. ഇപ്പോള്‍ കാത്തിരിപ്പിനൊടുവില്‍ നേഹ അമ്മയായി. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആണ്‍കുഞ്ഞാണ് പിറന്നത്. എന്നാല്‍ അതിലും ഉണ്ട് ഒരു പ്രത്യേകത.
അകാലത്തില്‍ പൊലിഞ്ഞ നേഹയുടെ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തിലാണ് കുഞ്ഞിന്റെ പിറവി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. നിരവധി പേര് ആശംസകള്‍ നേര്‍ന്നു. ജീവിതത്തില്‍ തളരാതെ പോരാടണമെന്നും അഭിപ്രായം പങ്കുവെയ്ക്കുന്നവരും ഉണ്ട്. കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനു ശേഷം നടി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു.
ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷമാണ് തനിക്കുള്ളില്‍ ഒരു ജീവന് തുടിക്കുന്നുവെന്ന വിവരം നേഹ അറിഞ്ഞത്. ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേഹ ചിത്രങ്ങളിലൂടെ പുറത്തു വിട്ടത്. സെപ്റ്റംബറില്‍ കുഞ്ഞു പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ അതിനു മുന്‍പേ തന്നെ പ്രിയതമന്റെ ജന്മദിനത്തില് തന്നെ കുഞ്ഞ് ജനിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ വിയോഗത്തെ കുറിച്ച് നേഹ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
‘ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്പിച്ച് എന്റെ പ്രിയപ്പെട്ടവന് എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്കിയ എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി.. ഈ സ്നേഹമാണ് ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്.’