കോഴിക്കോട്: തന്നെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ എസ്ഐക്കെതിരെ കേസെടുത്തു. പയ്യോളി സ്വദേശിനിയാണ് പരാതിക്കാരി. സംഭവത്തില്‍ കൊയിലാണ്ടി എആര്‍ ക്യാമ്പ് എസ്ഐ ജിഎസ് അനിലിനെതിരെയാണ് പയ്യോളി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
2017 സെപ്തംബര്‍ മുതല്‍ തന്നെ എസ്ഐ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എസ്ഐക്കെതിരെ ബലാത്സംഗം, ശാരീരിക മര്‍ദ്ദനം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ക്കാണ് അനിലിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രതി ഒളിവിലാണ്.