ആമസോണ്‍ മഴക്കാടുകളെ രക്ഷിക്കാന്‍ ധനസഹായമായി 35 കോടി നല്‍കാമെന്ന് അറിയിച്ച ഹോളിവുഡ് നടന് ലിയോനാര്‍ഡോ ഡികാപ്രിയയോയെ അഭിനന്ദിച്ച് നടന് ജോജു ജോര്‍ജ്. ഇന്‍സ്റ്റഗ്രാമിലാണ് താരം അഭിനന്ദനം അറിയിച്ചത്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നും വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചുവെന്നും ജോജു കുറിച്ചു.
എര്‍ത്ത് അലയന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് നടന് തുക സമാഹരിച്ചിരിക്കുന്നത്. ആമസോണ്‍ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് എമര്‍ജന്‍സി ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ആമസോണില്‍ തീയണയ്ക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തുന്ന പ്രാദേശിക സംഘടനകള്‍ക്കും തദ്ദേശീയര്‍ക്കും തുക കൈമാറും.
ജോജുവിന്റെ വാക്കുകള്‍;
‘ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിനുശേഷമാണ് യുഎന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നത്. ദാ ഇപ്പോ ആമസോണിന് വേണ്ടി ഇങ്ങേരുടെ വക 36 മില്യണ്‍ ഡോളറും. വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചു. വല്ലാത്തൊരു മനുഷ്യന് തന്നെ.’