ഒഡിഷ: ഒഡീഷയില്‍ ഭര്‍തൃസഹോദരനുമായി അവിഹിതബന്ധം ആരോപിച്ച് യുവതിയെ തല മൊട്ടയടിപ്പിച്ച ശേഷം നടുറോഡിലൂടെ നടത്തിച്ചു. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച ആറംഗ സംഘം യുവതിയുടെ തല മൊട്ടയടിച്ച ശേഷം പട്ടാപ്പകല്‍ നടുറോഡിലൂടെ നടത്തിക്കുകയും കാട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി പിതാവിനോട് വിവരം പറയുകയായിരുന്നു. ശേഷം യുവതിയുടെ പിതാവ് ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപോരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം കേസിലെ പ്രതികള്‍ എല്ലാവരും യുവതിയുടെ ഗ്രാമത്തിലുള്ളവരും ബന്ധുക്കളുമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.