മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. സ്കൂളിലെ താല്‍ക്കാലിക അധ്യാപകന് മസൂദിനെതിരെ തേഞ്ഞിപ്പാലം പോലീസാണ് കേസെടുത്തത്. മലപ്പുറം പുത്തൂര്‍ പള്ളിക്കലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്.
കുറച്ച് നാളായി അസ്വസ്ഥത പ്രകടിപ്പിച്ച വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ സ്കാനിങിന് വിധേയമാക്കിയപ്പോഴാണ് പീഡനത്തെ തുടര്‍ന്ന് കുട്ടി ഗര്ഉഭിണി ആണെന്ന് അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് തേഞ്ഞിപ്പാലം പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി പീഡന വിവരം പറയുകയായിരുന്നു.
ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി 376 പ്രകാരം ബലാല്‍സംഗക്കുറ്റവും ചുമത്തി. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തന്റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് മസൂദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.