ബംഗളൂരു: ബംഗളൂരുവില്‍ മോഷണശ്രമത്തിനിടെ യുവതിയെ കാറിലിട്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒല ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍. എച്ച്എം നാഗേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 31 ആയിരുന്നു സംഭവം. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ നിന്നെത്തിയ പൂജ സിംഗ് ഡേ എന്ന് മോഡലാണ് കൊല്ലപ്പെട്ടത്.
പരിപാടിയില്‍ പങ്കെടുത്ത ഇവര്‍ തിരിച്ച് എയര്‍പോര്‍ട്ടിലേക്ക് പോകവെയാണ് യുവത വാഹനത്തില്‍ കൊല്ലപ്പെട്ടത്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മെയിന്‍ റോഡില്‍ നിന്നും മാറി വിജനമായ റോഡിലൂടെ വാഹനമോടിച്ച ഡ്രൈവര്‍ വാഹനം നിര്‍ത്തി യുവതിയില്‍ നിന്നും പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്കാന് യുവതി വിസമ്മതിച്ചതോടെ ഇയാള്‍ യുവതിയെ വാഹനത്തിലിട്ട് ആക്രമിച്ച ശേഷം പണം അടങ്ങിയ ബാഗ് കൈക്കലാക്കി.
അതേസമയം ആക്രമണത്തില്‍ ബോധം നഷ്ടമായ യുവതിക്ക് ബോധം തിരിച്ച് വന്നതോടെ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവതിയെ ഡ്രൈവര്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. എയര്‍പോര്‍ട്ട് കോമ്പൗണ്ടില്‍ നിന്നും സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റം സമ്മതിച്ച നാഗേഷ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം യുവതിയുടെ ബാഗില്‍ 500 രൂപയും രണ്ടു മൊബൈല്‍ ഫോണുകളുമാണ് ഉണ്ടായിരുന്നത്.