മുംബൈ: മുംബൈയില്‍ കുട്ടികളുടെ സ്കൂള്‍ ഫീസ് ആവശ്യപ്പെട്ടതിന് ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി. മുംബൈ ഉന്നത് നഗര്‍ സ്വദേശിയായ പൂജ ഗ്വാഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസിന്റെ നിഗമനം ഇങ്ങനെ- കുട്ടിയുടെ സ്കൂള്‍ ഫീസിനായി ഭര്‍ത്താവിനോട് പണം ചോദിച്ചു.
എന്നാല്‍ ഭര്‍ത്താവ് ഫണം നല്‍കിയില്ല. ഇതെ ചൊല്ലി ഇരുവരും വാക്കേറ്റത്തിലായി. തുടര്‍ന്ന് കൊലപാതകത്തിലും. അതേസമയം യുവതിയുടെ മരണം ഒരു ആത്മഹത്യയെന്ന് വരുകത്തി തീര്‍ക്കാനാണ് ഇയാള്‍ യുവതിയെ ഫാനില്‍ കെട്ടിത്തൂക്കിയ ശേഷം രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് വ്യക്തമാക്കി.