വൈപ്പിന്‍: വൈപ്പിനില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുവൈപ്പ് ആനക്കാരന് വീട്ടില്‍ സുഭാഷ് (54), ഭാര്യ ഗീത (53), മകള്‍ നയന (24) എന്നിവരെയാണ് ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറയില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
സഹെദരങ്ങള്ക്കും പോലീസിനുമായി എഴുതിയ ആത്മഹത്യ കുറിപ്പാണ് മുറിയില്‍ നിന്ന് കണ്ടെത്തിയത്. തങ്ങള്‍ ഒരുമിച്ച് തീരുമാനം എടുത്താണ് ആത്മഹത്യ ചെയ്യുന്നതെന്നും തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. സുഭാഷിന്റെ സഹോദരന് സുരേഷ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.
ബംഗളൂരുവില്‍ വിമാനത്താവളത്തിലേ ജോലിക്കായി പോയ നയനയെ കാണാതായതിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ഇന്നലെ നയന വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്നണ് കുടുംബത്തിന്റെ ആത്മഹത്യ.