ജിദ്ദ: സൗദിയില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ മൂന്ന് യെമന്‍ പൗരന്മാര് അറസ്റ്റില്‍. 2 ബോട്ടുകളിലായി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് മക്ക തീരസുരക്ഷാസേനയാണ് പിടിച്ചെടുത്തത്. യെമന്‍ തീരത്ത് നിന്നാണ് ഇവര്‍ സൗദിയില്‍ എത്തിയതെന്ന് തീരസുരക്ഷാസേനാ വക്താവ് ലഫ്റ്റനന്റ് കേണല്‍ മിസ്ഫര്‍ ബിന്‍ ഗന്നം അല്‍ ഖുറൈനി അറിയിച്ചു. ജിദ്ദയ്ക്കടുത്ത് എത്തുമ്പോഴാണ് ആദ്യ ബോട്ട് പിടിച്ചെടുത്തത്. 300 കിലോ കഞ്ചാവും പിടികൂടി. ഖുന്‍ഫുദ പോര്‍ട്ടിലെത്തി രണ്ടാമത്തെ ബോട്ടില്‍നിന്ന് 200 കിലോ കഞ്ചാവുമായി 4 യെമനികളും അറസ്റ്റിലായി.