മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വേശ്യാവൃത്തിയിലേക്ക് നയിച്ച സംഭവത്തില്‍ മാതാവും സഹോദരനും ഉള്‍പ്പെടെ അഞ്ച് പേര് പിടിയില്‍. മുംബൈയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 2018 ഏപ്രിലില്‍ മാതാവ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു നല്കി. എന്നാല്‍ ലൈംഗിക താല്പര്യങ്ങള്ക്ക് വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്ക വയ്യാതെയായപ്പോള്‍ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം മാതാവ് പ്രായപൂര്‍ത്തിയാകാത്ത തന്റെ പെണ്‍കുട്ടിയെ മറ്റൊരു സ്ത്രീക്ക് വില്‍ക്കുകയും വേശ്യാവൃത്തിക്ക് നിര്ബന്ധിക്കുകും ചെയ്തു. 60 കാരനായ ഒരാളുമായി പണത്തിന് വേണ്ടി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞു. മാതാവ് തന്നെ വിറ്റ സ്ത്രീയുടെ ഭര്‍ത്താവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതോടെ സഹോദരന്റെ സഹായം തേടി. എന്നാല്‍ സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു.
തുടര്‍ന്ന് പെണ്‍കുട്ടി ശനിയാഴ്ച രാത്രി പോലീസില്‍ പരാതി നല്‍കികുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ നിയമം, അനാശാസ്യം തടയല്‍ നിയമം, ബാല വിവാഹം തടയല്‍ നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. 60 കാരന് വേണ്ടിയുള്ള തെരച്ചിലിലാണ് ഇപ്പോള്‍ പോലീസ്.